രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി.ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ദിഘംഭര്‍ കാമത്ത്, മുന്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എന്നിവര്‍ ഉള്‍പ്പെടെയാണ് ബിജെപിയിലേക്ക് പോകുന്നത് ഈ പശ്ചാത്തലത്തിലാണ് ശിവന്‍കുട്ടിയുടെ പരിഹാസം. ‘ഇവിടൊരാള്‍ തെക്കുവടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’ എന്ന കുറിപ്പോടെയുള്ള ചിത്രമാണ് ശിവന്‍കുട്ടി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിയെങ്കില്‍ എന്ന ചോദ്യവും മന്ത്രി ചോദിക്കുന്നുണ്ട്.
11 എംഎല്‍എമാരാണ് ഗോവയില്‍ കോണ്‍ഗ്രസ്സിന് ആകെയുള്ളത്.ദിംഗബര്‍ കമ്മത്തിനെ കൂടാതെ മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ, ഡെലിയാ ലോബോ, രാജേഷ് പല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലൈക്‌സോ സെക്വയ്‌റ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്