നിയമസഭയിലെ കയ്യാങ്കളി അന്നത്തെ ഭരണപക്ഷം ആസൂത്രിതമായി തയ്യാറാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ ചെയ്തത്. പ്രതിപക്ഷ എംഎല്‍എമാര്‍ വരുമ്പോള്‍ തന്നെ ഭരണപക്ഷ എംഎല്‍എമാര്‍ പ്രകോപനം ഉണ്ടാക്കിയിരുന്നു. സ്പീക്കറുടെ ചേംമ്പറിനു മുന്നില്‍ ഇരുന്ന് പ്രതിഷേധിക്കുമ്പോഴാണ് ഭരണപക്ഷ എംഎല്‍എമാര്‍ പ്രകോപനം സൃഷടിച്ചതെന്നും ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആദ്യഘട്ടത്തില്‍ സ്പീക്കറുടെ ചേമ്പറിന് സമീപത്തിരുന്ന് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്.വനിതാ എംഎല്‍എ മാരെ പരിഹസിക്കാന്‍ തുടങ്ങിയപ്പോഴുണ്ടായ എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായ സ്വഭാവികമായ പ്രതിഷേധത്തെ യുഡിഎഫ് എംഎല്‍എമാര്‍ മസില്‍പവര്‍ കൊണ്ട് നേരിടുകയായിരുന്നെന്ന് ജയരാജന്‍ പറഞ്ഞു. യുഡിഎഫ് എംഎല്‍എമാരും അന്ന് ഡയസ്സില്‍ കയറി.ഇന്നത്തെ മന്ത്രി ശിവന്‍കുട്ടിയെ തല്ലി ബോധംകെടുത്തിയിട്ടു. പലരേയും കടന്നാക്രമിച്ചു. വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു. വനിതാ എംഎല്‍എമാരുടെ തലയിലും അവിടെയും ഇവിടെയുമൊക്കെയായിട്ട് പിടിച്ചു. അവര്‍ക്ക് രക്ഷപെടാന്‍ ഒരു യുഡിഎഫ് എംഎല്‍എയുടെ കൈ കടിക്കേണ്ടിവന്നു. ഇങ്ങനെയെല്ലാമുള്ള അന്തരീക്ഷമാണ് യുഡിഎഫ് അവിടെയുണ്ടാക്കിയത്.
നടത്തളത്തില്‍ ഇരുന്ന് മദ്രാവാക്യം വിളിക്കുകയായിരുന്നു. ആ ഘട്ടത്തിലാണ് തികച്ചും പ്രകോപനപരമായി യുഡിഎഫ് എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചത്. അപ്പോള്‍ പ്രതിഷേധം ഉണ്ടാകും.
നിയമസഭ ചിത്രീകരിക്കുന്ന ടിവിയില്‍ നിന്ന് യുഡിഎഫുകാരുടെ അക്രമണങ്ങള്‍ റിമൂവ് ചെയ്തു. എന്നിട്ട് ഒരു വിഭാഗത്തിന്റെതുമാത്രം പുറത്തുവിട്ടു.26ന് കേസ് കോടതി പരിഗണിക്കുമ്പോള്‍ ആരോഗ്യനില അനുവദിക്കുമെങ്കില്‍ ഹാജരാകുമെന്നും ജയരാജന്‍ പറഞ്ഞു.