കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കോടതി. പതിനഞ്ചാം പ്രതി ശരത്തിന്റെ കേസ് നിയമവിരുദ്ധമായി സെഷൻസ് കോടതിയിലേക്ക് മാറ്റിയ തീരുമാനമാണ് തിരുത്തിയത്. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് കേസ് ഫയൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരിച്ചയച്ചു.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമം പൂർത്തിയാക്കാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തിരക്കിട്ട് പൂർത്തിയാക്കാനാണ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ശ്രമിച്ചത്.