ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുറച്ച് ശശി തരൂർ. അദ്ധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചതിന് പിന്നാലെ പ്രതിനിധിയെ അയച്ച് തരൂർ പത്രിക വാങ്ങി. തരൂർ ഉൾപ്പടെ മൂന്ന് നേതാക്കളാണ് ഇതുവരെ നാമനിർദേശത്തിനുള്ള പത്രികാ ഫോം വാങ്ങിയിരിക്കുന്നത്.

ഇന്ന് രാവിലെ 11നാണ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചത്. തരൂരിന്റെ പ്രതിനിധി എത്തിയാണ് പത്രികാ ഫോം വാങ്ങിയത്. ഈ മാസം 30ന് തരൂർ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. തരൂരിന് പുറമെ ഉത്തർപ്രദേശിൽ നിന്നുള്ള വിനോദ് സാത്തി, ഹിമാചൽ പ്രദേശിൽ നിന്നുള്ള ലക്ഷ്മികാന്ത് ശർമ എന്നിവരാണ് പത്രികാ ഫോം വാങ്ങിയത്. അശോക് ഗെലോട്ട് തിങ്കളാഴ്ചയോടെ പത്രികാ ഫോം വാങ്ങുമെന്നും, 28ന് നാമനിർദേശ പത്രിക നൽകിയേക്കുമെന്നുമാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *