സംസ്ഥാനത്ത് മേയ് 8 മുതല്‍ 16 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായതായി സൂചന. ഒരാഴ്ച കൂടിയാവും ലോക്ഡൗണ്‍ നീട്ടുക. ഇക്കാലയളവില്‍ നിലവിലുള‌ള നിയന്ത്രണങ്ങള്‍ അതേപടി തുടരുമെന്നാണ് വിവരം.

ഇന്ന് ചേര്‍ന്ന വിദഗ്ദ്ധ സമിതി യോഗത്തില്‍ റവന്യു, ദുരന്ത നിവാരണ, പൊലീസ് വകുപ്പുകള്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ വൈകാതെ അന്തിമ തീരുമാനം ഉണ്ടാകും.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ ലോക്ക്ഡൗണിന്റെ ഫലം പ്രതിഫലിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

ലോക്ക്ഡൗണ്‍ നീട്ടുന്നത് ദിവസക്കൂലിക്കാരെയും മറ്റും വല്ലാതെ ബാധിക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാരിനു മുന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *