കാസർഗോഡ്: കേരളത്തിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇ യിൽ നിന്നെത്തിയ 37 കാരനാണ് രോഗം സ്ഥിരീകരിച്ചത്.

സാധാരണയായി പടിഞ്ഞാറൻ- മധ്യ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ കാണപ്പെടുന്ന ഒരു പകർച്ചവ്യാധിയാണ് മങ്കിപോക്‌സ്. രോഗബാധിതനുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. അതിനാൽ ഐസൊലേഷൻ, ശുചിത്വം പാലിക്കൽ എന്നിവയിലൂടെ വൈറസിന്റെ വ്യാപനം തടയാൻ ഒരു പരിധിവരെ സാധിക്കും. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഭൂരിഭാഗവും യുകെ, സ്‌പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലാണ് കണ്ടെത്തിയത്. അതേസമയം, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ബഹുഭൂരിപക്ഷവും അടുത്ത സമ്പർക്കത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയുമാണ് വ്യാപിച്ചതെന്ന് യുഎൻ ഏജൻസി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *