രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 3,26,098 പേര്‍ക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 2,43,72,907 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 3,890 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയ‌ര്‍ന്നു. 3,53,299 പേര്‍ രോ​ഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ രോ​ഗമുക്തരായി.

മെയ് 14 വരെയുള്ള ഐസിഎംആര്‍ കണക്കനുസരിച്ച്‌ രാജ്യത്താകെ 31,30,17,193 സാംപിളുകളാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 16,93,093 പരിശോധനകള്‍ വെള്ളിയാഴ്ചയാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 18,04,57,579 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.കർണാടക, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കോവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കർണാടക1,779 കേസുകള്‍, മഹാരാഷ്ട്ര 39,923 കേസുകൾ, കേരളം 34,694 കേസുകൾ , തമിഴ്‌നാട് 31,892 കേസുകൾ , ആന്ധ്രയിൽ 22,018 കേസുകൾ എന്നിങ്ങനെയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ 3,890 മരണങ്ങൾ രേഖപ്പെടുത്തിയതില്‍ മഹാരാഷ്ട്രയിൽ മാത്രം 695 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കർണാടകയിൽ 373 പേർ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *