ദില്ലി: ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയൻ യാത്രാ വിമാനത്തിൽ ബോംബ് ഭീഷണി. വിവരം ലഭിച്ചയുടനെ വ്യോമസേന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജെറ്റ് വിമാനം ഇപ്പോഴും ചൈനയിലേക്കുള്ള യാത്രയിലാണെന്നാണ് വിവരം. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനത്തെ പിടികൂടാനായി വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ പുറപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. സുരക്ഷാ ഏജൻസികളെല്ലാം സ്ഥിതി വിലയിരുത്തുകയാണ്.

പഞ്ചാബിൽ നിന്നും ജോധ്പൂരിൽ നിന്നുമാണ് യുദ്ധവിമാനങ്ങൾ അയച്ചിരിക്കുന്നത്. വിമാനത്തിന്റെ പേരോ ബോംബിന്റെ സ്വഭാവമോ ഒന്നും ഇതേവരെ പുറത്തുവിട്ടിട്ടില്ല. ബോംബ് ഭീഷണിയുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ വിമാനത്തിന് പറന്നിറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *