ന്യൂഡൽഹി: സമാജ് പാർട്ടിയുടെ സ്ഥാപക നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. അടുത്ത 24 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ അറിയിച്ചു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിൽ വെന്റിലേറ്ററിലാണ് അദ്ദേഹം.കുറച്ച് നാളുകളായി അനാരോഗ്യത്തെ തുടർന്ന് ആശുപ്രതിയിലാണ് അദ്ദേഹം. ശ്വാസതടസവും വൃക്ക സംബന്ധമായ സങ്കീർണതകളും കാരണം ഐസിയുവിലേക്ക് മാറ്റി. നില വഷളായതോടെ ഇന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

അദ്ദേഹത്തിന്റെ മകനും എസ്പി തലവനുമായ അഖിലേഷ് യാദവ്, മരുമകൾ ഡിംപിൾ യാദവ്, ധർമേന്ദ്ര യാദവ് മറ്റ് കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മുലായം സിങ് യാദവിന്റെ ആരോഗ്യനിലയെകുറിച്ച് ആരാഞ്ഞു. ആവശ്യമായ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവുമായി മുതിർന്ന നേതാവിന്റെ ആരോ​ഗ്യനില തിരക്കി. ഡോക്ടർമാരെ വിളിക്കുകയും അദ്ദേഹത്തിന് മികച്ച ചികിത്സ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി യുപി സർക്കാർ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *