സിപിഐ നേതാവും മുൻ എംഎൽഎയുമായ ഇ.എസ്.ബിജിമോൾ എംഎൽഎയെ സംസ്ഥാന കൗണ്‍സിലിൽനിന്ന് ഒഴിവാക്കി.,സംസ്ഥാന കൗൺസിലേക്കുള്ള പട്ടികയിൽ ഉൾപെടുത്താന്‍ തയ്യാറാകാതിരുന്ന ഇടുക്കി ജില്ല ഘടകം അവരെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായും നിർദേശിച്ചില്ല.ചാത്തന്നൂർ എംഎൽഎ ജി.എസ്.ജയലാലിനെയും സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്..സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയിരുന്നു.തനിക്കു പകരം ഒരു പുരുഷനെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിച്ചതെങ്കിൽ ഇതുപോലെ മാനസിക പീഡനവും ആക്രമണവും ഉണ്ടാകുമായിരുന്നോ എന്നാണ് ബിജിമോൾ ചേദിച്ചത്.
Home Kerala