പ്രഭുലാല്‍ പ്രസന്നന് (25) അന്തരിച്ചു.ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്.അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം. ഹരിപ്പാട് നഗരസഭയിലെ ജീവനക്കാരനായിരുന്നു. ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുകയായിരുന്നതിനിടെയാണ് മരണം.മാലിഗ്നന്റ് മെലോമ എന്ന സ്കിൻ കാൻസർ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്. മുഖത്തും വയറ്റിലും നെഞ്ചിലും ആയി വളർന്നു ഇറങ്ങിയ മറുക് പ്രഭു ലാലിൻറെ ശരീരത്തിലെ 80 % ത്തിൽ അധികം ഭാഗവും കവർന്നെടുത്തിരുന്നു. ആകെയുള്ള ഒറ്റ ജീവിതത്തില്‍ വിഷമങ്ങള്‍ക്ക് സ്ഥാനമില്ലെന്നായിരുന്നു പ്രഭുലാല്‍ എന്നും പറയുന്നത്. കുട്ടിക്കാലത്ത് സ്കൂള്‍ കാലഘട്ടം മുതല്‍ തന്നെ പല തരത്തില്‍ വിവേചനം നേരിട്ടിരുന്നു പ്രഭുലാല്‍. മാതാപിതാക്കളുടെയും ഉറ്റസുഹൃത്തുക്കളുടെയും പിന്തുണ മാത്രമായിരുന്നു ഉണ്ടായിരുന്നത്.പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാല്‍.വലതുതോളിലുണ്ടായ മുഴ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടുന്നതിനിടെയാണ് മരണം. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു.സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു പ്രഭുലാൽ.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
