ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്നും ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ കുന്നപ്പിള്ളിക്കെതിരേ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കി.ഒരു ജനപ്രതിനിധിയില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എല്‍ദോസില്‍ നിന്നുണ്ടായത്. ആരോപണം ശരിയാണോ തെറ്റാണോ എന്ന് പൊലീസ് അന്വേഷണമാണ് വ്യക്തമാക്കേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കെ സുധാകരന്‍ പറഞ്ഞു.എന്താണ് സംഭവിച്ചതെന്നതിൽ എംഎൽഎയുടെ ഭാഗം കേൾക്കാനാണ് വിശദീകരണം തേടിയത്. പക്ഷേ വിശദീകരണം കിട്ടിയിട്ടില്ല.വിശദീകരണം വൈകിയാൽ അതിനു കാക്കാതെ നടപടി എടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു. ഫോണിലും കിട്ടുന്നില്ല. നിലവിലെ നിയമനടപടിയെ മറികടക്കാനാകും ഒളിവിൽ പോയത്. കെപിസിസി അംഗം മാത്രമാണെങ്കിലും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്നും കെ സുധാകരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *