ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ പരിശീലനം സിദ്ധിച്ച നായ്ക്കളുടെ സഹായത്തോടെ തെളിവെടുപ്പ് ആരംഭിച്ചു.വീടിനോടു ചേർന്ന തിരുമ്മൽ കേന്ദ്രത്തിന്റെ വടക്കുഭാഗത്തായാണ് പരിശോധന. ഇവിടെ കുഴിയെടുക്കുന്നതിനായി മാർക്ക് ചെയ്തു. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്ക്വാഡിലെ നായ അടയാളം കാട്ടിയത് അനുസരിച്ചാണ് കുഴിയെടുക്കുന്നത്.2015 മുതൽ കൊച്ചി സിറ്റി പൊലീസിന്റെ ഭാഗമായിട്ടുള്ള നായകളാണ് മായയും മർഫിയും. വളരെ ആഴത്തിൽ വരെ മണം പിടിച്ച് എത്താൻ ഇവർക്ക് സാധിക്കും.കൊലപാതകം നടന്ന വീടിന്റെ പരിസരം വളരെ വിശാലമായ പറമ്പാണ്. അതുകൊണ്ട് തന്നെ ഇവിടെ മുഴുവൻ കുഴിച്ച് പരിശോധിക്കുക എന്നത് പ്രായോഗികമല്ല. അതിനാലാണ് നായ്ക്കളുടെ സേവനം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്. മൂന്ന് പ്രതികളുമായി അന്വേഷണ സംഘം ഇലന്തൂരിൽ നരബലി നടന്ന വീട്ടിലെത്തിയപ്പോള്‍ വൻജനാവലിയാണ് ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്. സംഭവ സ്ഥലത്ത് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധവും നടക്കുന്നുണ്ട്.നരബലിയിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയം ചോദ്യംചെയ്യലിനിടെ അന്വേഷണ സംഘത്തിന് ബലപ്പെട്ടിരുന്നു. ഇതു സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണ് വിശദമായ പരിശോധന നടത്തുന്നത്
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
