മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരായ നരഹത്യവകുപ്പ് ഒഴിവാക്കി.പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി കേസിൽ വാഹന അപകടത്തിൽ മാത്രമാണ് വിചാരണ നടക്കുക.ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്.കേസ് ഇനി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.അലക്ഷ്യമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമുള്ള കേസ് ശ്രീറാമിനെതിരെ നിലനില്‍ക്കും. വഫയ്‌ക്കെതിരെ മോട്ടോര്‍ വാഹന കേസ് മാത്രമാണുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *