പുനലൂർ – പത്തനാപുരം റോഡ് നിർമാണത്തിൽ അലംഭാവം വരുത്തിയ ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്.എങ്ങനെ ജോലി ചെയ്യിക്കണമെന്ന് സർക്കാരിന് അറിയാമെന്നും ഇങ്ങനെയൊക്കെ മതിയെന്ന് കരുതുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ നിലക്ക് നിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ അലംഭാവം വച്ചു പൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും മന്ത്രി നൽകി. പത്തനാപുരം അങ്ങാടി റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് മന്ത്രി ക്ഷുഭിതനായത്.

ഇന്ന് വൈകുന്നേരത്തിനുള്ളിൽ റോഡിന്റെ പണി നടത്തണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. അത് നടത്തിയില്ലെങ്കിൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതിൽ ഒരു സംശയവും വേണ്ട. ഇവിടെ ഇങ്ങനെയൊക്കെ മതിയെന്ന് കരുതുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ നിലക്ക് നിർത്തും. ശമ്പളം വാങ്ങിയിട്ട് ജോലി ചെയ്യാൻ പറ്റുന്നില്ലെങ്കിൽ എങ്ങനെ ജോലി ചെയ്യിക്കണമെന്ന് സർക്കാരിന് അറിയാം. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *