രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാവും. മാത്യൂ ടി തോമസ് അടക്കം രണ്ട് എംഎല്‍എമാരായിരുന്നു ജെഡിഎസിന് ഉണ്ടായിരുന്നത്. ഇതോടെ ആര് മന്ത്രിയാവും എന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തത്.

രണ്ടര വര്‍ഷം വീതം ഇരുവരും മന്ത്രിയാവട്ടെ എന്ന ആലോചന ഉണ്ടായിരുന്നുവെങ്കിലും ദേശീയ നേതൃത്വം കൃഷ്ണന്‍കുട്ടിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *