മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാറില്‍.ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അരമണിക്കൂറിലേറെയായി പ്രവർത്തനരഹിതമാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്നം നേരിടുന്ന 60 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് പറയുന്നത്. 24 ശതമാനത്തോളം പേര്‍ വാട്ട്സ്ആപ്പ് ആപ്പിന് തന്നെ പ്രശ്നം ഉള്ളതായി പറയുന്നു.

ഇതിന് മുമ്പും പലതവണ ഇന്ത്യയില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തന രഹിതമായിട്ടുണ്ട്. സാങ്കേതിക തകരാറോണോ എന്ന കാര്യത്തില്‍ ഫെയ്‌സ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും ഭാഗത്തുനിന്ന് പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *