കടുത്ത ചുമയെ തുടർന്ന് വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ അദ്ദേഹം കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊവിഡിനെതിരെയുള്ള സർക്കാരിന്‍റെ പോരാട്ടത്തിൽ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്നതിനിടെയാണ് സുനിൽകുമാർ ആദ്യം കൊവിഡ് ബാധിതനായത്. ശ്വാസംമുട്ടലിന് ഇൻഹേലർ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദവും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആയിരുന്നു ചികിത്സ.

Leave a Reply

Your email address will not be published. Required fields are marked *