ലഹരിക്കെതിരെ മനുഷ്യച്ചങ്ങല
കുന്ദമംഗലം :കേരളപ്പിറവി ദിനത്തിൽ കുന്ദമംഗലത്ത് മനുഷ്യച്ചങ്ങല നടത്താൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. പഞ്ചാ യത്തിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ, രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, യുവജനങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, തൊഴിലാളികൾ, ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചങ്ങലയിൽ കണ്ണികളാകും. നവംബർ 1ന് രാവിലെ 10.30മുതൽ 11മണി വരെ കാരന്തൂർ മുതൽ പടനിലം വരെ ദേശീയ പാതയിലാണ് ചങ്ങല തീർക്കുന്നത്. പരിപാടിയുടെ സ്വാഗത്വസംഘം രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത.വഹിച്ചു.വൈസ് പ്രസിഡന്റ് വി.അനിൽകുമാർ,അരിയിൽ മൊയ്തീൻ ഹാജി, എം. കെ മോഹൻദാസ്, ബഷീർ നീലാറ മ്മൽ,സുധീർകുന്ദമംഗലം,ഫൈസൽചാത്തൻകാവ് ,മൊയ്തീൻ കോയ കണിയാറക്കൽ, സിദ്ദീഖ് തെക്കയിൽ,എൻ കേളൻ, കാരന്തൂർ മർകസ് എച് എച് എസ് പ്രധാന അദ്ധ്യാപകൻ അബ്ദുൽ നാസ്സർ, മർകസ് ഗേൾസ് ഹൈ സ്കൂൾ അധ്യാപിക സഫിയ , കുന്ദമംഗലം ഹൈസ്കൂൾ അദ്ധ്യാപകൻ ദീപു,കൊളായി എ എൽ പി സ്കൂൾ ഹെഡ് മിസ്ട്രസ്സ് അജിത,എ. ഭക്തോത്തമൻ, ഗിരീഷ്, പി. കോയ മാസ്റ്റർ, മണിരാജ് പൂനൂർ തുടങ്ങിയവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് സ്വാഗതവും ഗ്രാമ പഞ്ചായത്തഗം ഷൈജ വളപ്പിൽ നന്ദിയും പറഞ്ഞു.
