ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരി എന്ന വിപത്തിനെ ഇല്ലായ്‌മ ചെയ്യാൻ ‘ലഹരിക്കെതിരെ ഞങ്ങളും കൈകോർക്കുന്നു’ എന്ന മുദ്രാവാക്യവുമായി കുന്ദമംഗലം എഎംഎൽ പി സ്കൂളിലെ കുട്ടികൾ ഒരുമിച്ച് നിന്ന് വിദ്യാർത്ഥിച്ചങ്ങല തീർത്തു.യൂണിഫോമിന് മുകളിൽ ലഹരി ഉപയോഗത്തിനെതിരെയുള്ള സന്ദേശങ്ങൾ എഴുതിയ സ്റ്റിക്കർ പതിച്ചുകൊണ്ട്‌ അണിനിരന്ന കുട്ടിച്ചങ്ങല നഗരത്തിലെ കാഴ്ചക്കാർക്ക് കൗതുകം പകർന്നു .

പി ടി എ പ്രസിഡന്റ് കെ ടി ബഷീർ അദ്ധ്യക്ഷത വഹിച്ച പരിപാടി വാർഡ് മെമ്പർ ഫാത്തിമ ജെസ്‌ലിൻ ഉദ്‌ഘാടനം ചെയ്തു.സമൂഹത്തിൽ നിന്ന് ലഹരി പൂർണമായും ഇല്ലായ്മ ചെയ്യും വരെ പൊരുതണമെന്നും ഇതിനായി അദ്ധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു .പ്രധാനാധ്യപിക എൻ പി നദീറ ടീച്ചർ
സ്വാഗതവും ഹഫ്സ ടീച്ചർ നന്ദിയും പറഞ്ഞു എം പി ടി എ പ്രസിഡന്റ് നസീമ എം എ, പി ടി എ അംഗങ്ങളായ ജുനൈദ് കെ കെ ,ഹസീന , നസീറ തുടങ്ങിയവരും അദ്ധ്യാപകരായ മുജീബുദ്ധീൻ ,ഷാജു എം ,സുധ എം സി , ഷെറീന ,റീന, സുജീറ ,പ്രിൻസി ,അനുപമ ,സുധന്യ,ബുസ്താന ഷെറിൻ , അശ്വതി ,സുവിജ, ആയിഷനബീല തുടങ്ങിയവരും നേതൃത്വം കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *