രാജാജി നഗറിലെ വിദ്യാര്‍ഥിയായ റോഷന് പുതിയ ശ്രവണ സഹായി മേയര്‍ ആര്യ രാജേന്ദ്രന്‍ കൈമാറി.കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ റോഷന് പുതിയ ശ്രവണ സഹായി വാങ്ങി നല്‍കിയത്. നിരവധി പേരാണ് റോഷനെ സഹായിക്കാൻ വേണ്ടി കോര്‍പ്പറേഷനെ സമീപിച്ചതെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു.ജഗതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയാണ് റോഷൻ. അച്ഛനൊപ്പം കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് ബൈക്കിൽ മടങ്ങുമ്പോഴാണ് റോഷന് ശ്രവണ സഹായി നഷ്ടപ്പെട്ടത്.കഴിഞ്ഞദിവസമാണ് റോഷന്റെ ഒന്നര ലക്ഷം രൂപ വരുന്ന ശ്രവണ സഹായി സ്‌കൂള്‍ ബാഗിനൊപ്പം നഷ്ടമായത്. കളഞ്ഞുപോയ ശ്രവണ സഹായി ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടി നഗരസഭ സ്വീകരിക്കുമെന്ന് രാവിലെ മേയര്‍ പറഞ്ഞിരുന്നു. രാജാജി നഗറിലെത്തി റോഷനെ സന്ദര്‍ശിച്ച ശേഷമാണ് ആര്യ ഇക്കാര്യം പറഞ്ഞത്.നാലുമാസം മുമ്പ് പുനർജ്ജനി പദ്ധതി വഴിയാണ് റോഷന് ശ്രവണ സഹായി കിട്ടിയത്. ജനിച്ചപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന വലിയ പ്രശ്നങ്ങൾക്കാണ് അതോടെ അന്ന് പരിഹാരമായത്. എന്നാല്‍, ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ റോഷന്‍ ആകെ പ്രയാസത്തിലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *