രണ്ടാം പിണറായി മന്ത്രിസഭയിൽ പുതുമുഖങ്ങളുടെ നിറവ്. ഏറെ ചര്‍ച്ചകൾക്ക് ശേഷം മന്ത്രിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെകെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സിപിഎം നൽകിയിട്ടുള്ളത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു.

പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം പിണറായി സര്‍ക്കാരിൽ ഉള്ളത്.

സിപിഎം

  1. പിണറായി വിജയൻ
  2. എം.വി.ഗോവിന്ദൻ
  3. കെ.രാധാകൃഷ്ണൻ
    4.കെ.എൻ ബാലഗോപാൽ
  4. പി.രാജീവ്
  5. വി.എൻ.വാസവൻ
  6. സജി ചെറിയാൻ
  7. വി.ശിവൻ കുട്ടി
  8. മുഹമ്മദ് റിയാസ്
  9. ഡോ.ആർ.ബിന്ദു
  10. വീണാ ജോർജ്
  11. വി.അബ്ദു റഹ്മാൻ

സിപിഐ

  1. പി.പ്രസാദ്
  2. കെ.രാജൻ
  3. ജെ.ചിഞ്ചുറാണി
  4. ജി.ആർ. അനിൽ
  5. റോഷി അഗസ്റ്റിൻ – കേരളാ കോൺഗ്രസ് എം
  6. കെ.കൃഷ്ണൻകുട്ടി – ജെഡിഎസ്
  7. അഹമ്മദ് ദേവർകോവിൽ – ഐഎൻഎൽ
  8. ആൻണി രാജു – ജനാധിപത്യ കേരള കോൺ​ഗ്രസ്
  9. എ.കെ.ശശീന്ദ്രൻ – എൻസിപി

കെ.കെ ശൈലജയെ മാറ്റിനിർത്തുന്നതിനെതിരെ വലിയ വിമർശനമാണ് മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളി‍ൽ ഉയരുന്നത്. ഒന്നാം പിണറായി സർക്കാരിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആരോ​ഗ്യവകുപ്പ് മന്ത്രിയാണ് കെ.കെ ശൈലജ. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച നേതാവു കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *