കുന്ദമംഗലം: ലഹരി വിരുദ്ധ റാലി നടത്തി ജൂനിയർ സംഗമം 18 ന്റെ ആഭിമുഖ്യത്തിൽ കളേർസ് ബാലസഭയുമായി സഹകരിച്ച് കൊണ്ട് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ജൂനിയർ സംഗമം പ്രസിഡണ്ട് ഹൻസ ബഷീർ സ്വാഗതം പറഞ്ഞുപ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം മപഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് മെമ്പർ ശിവാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഒരു നിമിഷം മൗന പ്രാർത്ഥന നടത്തി. തുടർന്ന് മെമ്പർശിവാനന്ദൻ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെ കുട്ടികൾ ലഹരിക്കെതിരെ പ്ലേക്കാടുകൾ പിടിച്ചു മുദ്രാവാക്യങ്ങൾവിളിച്ചു. കുട്ടികളുടെ ജാഥ ലഹരിക്കെതിരെയുള്ള സന്ദേശമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *