കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ പ്രസ്താവനകളിൽ ’ മുസ്‌ലിം ലീഗിന്റെ അതൃപ്തി യുഡിഎഫിനെ അറിയിച്ചുവെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ.മുനീര്‍. നാളെ പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും മുനീർ പറഞ്ഞു.മുസ്‌ലിം ലീഗ് യുഡിഎഫ് വിടുമെന്നത് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ മുന്നണി വിടേണ്ട സാഹചര്യം ഇല്ല. ദേശീയതലത്തിൽ കോൺഗ്രസിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ടെന്നും എം .കെ മുനീർ വ്യക്തമാക്കി.കെ.സുധാകരന്റെ ആർഎസ്എസ് പ്രസ്താവന അവനസരത്തിലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. ‘‘മുന്നണിക്ക് നിരക്കാത്ത അഭിപ്രായം പൊതുവേദിയിൽ പറയുന്നത് ശരിയല്ല. പ്രസ്താവന ഏത് സാഹചര്യത്തിലെന്ന് കോൺഗ്രസ് പരിശോധിക്കണം. പാർട്ടി നേതൃത്വത്തിൽ ആരുവേണമെന്ന് കോൺഗ്രസ് തന്നെ തീരുമാനിക്കട്ടെ’’– അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ആർ.എസ്.എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *