കെപിസിസി അധ്യക്ഷന്റെ വിവാദപ്രസ്താവനകളിൽ കെ. സുധാകരൻ ഖേദം പ്രകടിപ്പിച്ചെന്നും അതോടെ ആ അധ്യായം അവസാനിച്ചെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.പരസ്യമായി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.പറഞ്ഞത് വാക്കുപിഴയാണെന്നും വേണുഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ആശങ്ക സ്വാഭാവികമാണ് ഘടകകക്ഷികളുടെ ആശങ്ക രമ്യമായി പരിഹരിക്കും. വാജ്‌പേയിക്കും അദ്വാനിക്കുമൊപ്പം അത്താഴമുണ്ട ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.സുധാകരനെതിരെ എം.പിമാർ ദേശീയ നേതൃത്വത്തിന് കത്തയച്ചതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെ സി പറഞ്ഞു.വിവാദ പരാമര്‍ശങ്ങളില്‍ കെ സുധാകരനോട് വിശദീകരണം തേടാന്‍ എഐസിസി ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. എ കെ ആന്റണിയും കെ സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. നേതാക്കള്‍ ആശയവിനിമയം നടത്തിയതിന്റെ തുടര്‍ച്ചയായാണ് നടപടി. തന്റെ പരാമര്‍ശം ദുര്‍വ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരന്‍ നേതാക്കളെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *