നടിയെ ആക്രമിച്ച കേസില്‍ മുൻ എംഎൽഎ പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജിന് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ്. ചോദ്യം ചെയ്യലിനായി നാളെ ഉച്ചയ്ക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിലെത്തണമെന്ന് കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.നേരത്തേ, കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജിന്റെ വസതിയിൽ റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം, ഷോണിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ദിലീപിന് അയച്ചുനല്‍കിയെന്ന് ഷോണ്‍ ജോര്‍ജ് സമ്മതിച്ചിരുന്നു.ഷോൺ ജോർജ് ദിലീപിന്റെ സഹോദരൻ അനൂപിന് അയച്ച ചില സന്ദേശങ്ങളാണ് കേസിന് ആധാരം. അതിജീവിതയെ പിന്തുണച്ചവരെ അധിക്ഷേപിക്കുന്നതിനു വാട്സാപ് ഗ്രൂപ്പുണ്ടാക്കുകയും അതിലെ ചില സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചെന്നും അന്വേഷണ സംഘം പറയുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന മട്ടിൽ ഗ്രൂപ്പിലുണ്ടാക്കിയ ചില സന്ദേശങ്ങൾ വ്യാജമായി നിർമിച്ചതാണ് എന്നാണ് കണ്ടെത്തൽ

Leave a Reply

Your email address will not be published. Required fields are marked *