ആർഎസ്എസ് അനുകൂല പരാമർശത്തിൽ കെ സുധാകരൻ തിരുത്തണമെന്ന് കെ മുരളീധരൻ. ആർഎസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യതയില്ല. ആർഎസ്എസുമായി സന്ധി ചെയ്യാനില്ല. സുധാകരൻ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ അനുചിതമാണ്. നെഹ്‌റുവിനെ കൂട്ടു പിടിച്ചത് തെറ്റായി. കെപിസിസി പ്രസിഡന്റ് എന്നാൽ പാർട്ടിയുടെ ശബ്ദമാണെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടായില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

പ്രസ്‌താവനകൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കി. ഘടക കക്ഷികൾക്ക് വലിയ വേദനയുണ്ടാക്കി. മുന്നണിയുടെ കെട്ടുറപ്പിനെ അത് ബാധിച്ചു. അതിനാൽ ഈ പ്രസ്താവന കോൺ​ഗ്രസിനും യുഡിഎഫിനും ക്ഷീണമാണ്. അത് പാർട്ടി ചർച്ച ചെയ്യും. പാർട്ടിയുടെ അവസാന വാക്കാണ് അധ്യക്ഷൻ എന്നിരിക്കെ സുധാകരൻ ജാ​ഗ്രത പുലർത്തേണ്ടതായിരുന്നു. 17ന് രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ സുധാകരന്റെ പരാമർശം ചർച്ചയാകും. സുധാകരന്റെ പരാമർശങ്ങൾ നിക്ഷ്പക്ഷമതികൾക്കിടയിലും സാധാരണ ജനങ്ങൾക്കിടയിലും കോൺ​ഗ്രസിനോടുള്ള മതിപ്പിൽ കോട്ടമുണ്ടാക്കിയെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *