പുല്ലൂരാംപാറ മേലെ പൊന്നാങ്കയം ആദിവാസി കോളനിയിലെ അംഗനവാടി കുട്ടികൾക്ക് ചെറിയ പാർക്കിനുള്ള സാമഗ്രികളും കളിപ്പാട്ടങ്ങളും ഡ്രോയിംഗ് ബുക്കുകളും ക്രയോൺസും നൽകി പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് വളണ്ടിയർമാർ. കുട്ടികൾ അവരുടെ പോക്കറ്റുമണിയും ബന്ധുക്കളിൽ നിന്നും സുഹ്യത്തുകളിൽ നിന്നും ശേഖരിച്ച തുക കൊണ്ടുമാണ് പാർക്കിനുള്ള സാമഗ്രികൾ വാങ്ങിയത്. മേലെപൊന്നാങ്കയം അംഗനവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ എൻ എസ് എസ് വളണ്ടിയർ ലീഡർമാരായ ശോഭിത്ത് രാജ്,
അമാൻ അഹമ്മദ് പി കെ, ശ്രേയ പി എന്നിവരിൽ നിന്ന് അംഗനവാടി അധ്യാപികയായ സുശീല ഷാജു പാർക്കിനുള്ള സാമഗ്രികളും കളിപ്പാട്ടങ്ങളും ക്രയോൺസും, ഡ്രോയിംഗ് ബുക്കുകളും ഏറ്റുവാങ്ങി. എസ് ടി പ്രമോട്ടർമാരായ അരുൺ മനോജ്, നിയേഷ് ചന്ദ്രൻ,പ്രോഗ്രാം ഓഫിസറായ രതീഷ് ആർ നായർ , സ്റ്റാഫ് പ്രധിനിധി വിൽഫ്രഡ് എ വി , രക്ഷകർതൃ പ്രതിനിധി ജിജില എ കെ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ സന്തോഷത്തിനൊപ്പം പങ്ക് ചേർന്ന് അവരോടൊപ്പം കളിച്ച് അവർക്ക് മധുരവും നൽകിയാണ് വളണ്ടിയർമാർ ഹൃദയം നിറഞ്ഞ സംതൃപ്തിയുമായി അവിടെ നിന്ന് പിരിഞ്ഞത്.