ഖത്തര്‍ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഒരു വീഡിയോ ആണ്.പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി കളഞ്ഞ ബിജെപി പ്രവര്‍ത്തകന്റെ വിഡിയോ ആണിത് ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ടൗണില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പതാകയാണ് ബിജെപി പ്രവര്‍ത്തകന്‍ വലിച്ചുകീറിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ടൗണില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പതാകയാണ് ബിജെപി പ്രവര്‍ത്തകന്‍ വലിച്ചുകീറിയത്. ഇതിന്റെ വീഡിയോയും വൈറലായി. പതാക തുണ്ടും തുണ്ടമായി വലിച്ചുകീറിയിട്ടും ‘കലി’ തീരാതെ യുവാവ് വീണ്ടും ഇതാവര്‍ത്തിക്കുന്നത് വീഡിയോയില്‍ കാണാം.ഇയാള്‍ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്ന് പാനൂര്‍ പൊലീസ് പറഞ്ഞു.ഇയാള്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചതിന് പാനൂര്‍ പോലീസ് കേസെടുത്തു.

https://www.facebook.com/100002557199071/videos/1160843657873397/

Leave a Reply

Your email address will not be published. Required fields are marked *