രാഷ്ട്രീയം കരിയറിനെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് നടൻ പ്രകാശ് രാജ്. നിലപാടുകളുടെ പേരിൽ ഇന്ന് പലരും തനിക്കൊപ്പം സിനിമ ചെയ്യാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

‘രാഷ്ട്രീയം കരിയറിനെ ബാധിച്ചു. ഇന്ന് ചിലർ എനിക്കൊപ്പം പ്രവർത്തിക്കുന്നില്ല. എന്നാൽ ഇത്തരം നഷ്ടങ്ങളിൽ താൻ ഖേദിക്കുന്നില്ലെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. ഇപ്പോൾ കൂടുതൽ സ്വാതന്ത്ര്യം തോന്നുന്നു. ഞാൻ ശബ്ദം ഉയർത്തിയില്ലായിരുന്നുവെങ്കിൽ, ഒരു നടൻ എന്ന പേരിൽ മാത്രമായിരിക്കും എന്റെ മരണ ശേഷം ഞാൻ അറിയപ്പെടുക. യഥാർത്ഥത്തിൽ ഞാൻ ആരാണെന്ന നിലയിലായിരിക്കില്ല. പക്ഷേ അങ്ങനെ ശബ്ദമുയർത്തുന്നത് പലതിനേയും ബാധിക്കും. ഞാൻ അത് അംഗീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും പലകാര്യത്തിലും ശബ്ദം ഉയർത്താത്ത താരങ്ങളുണ്ടെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. എന്നാൽ അക്കാര്യത്തിൽ താൻ മറ്റുള്ളവരെ നിബർബന്ധിക്കുകയോ കുറ്റപ്പെടുത്തുകയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *