കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ ആര്‍എസ്എസ് പ്രസ്താവന ലീഗ് യോഗം ചർച്ച ചെയ്തെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ സാദിഖലി തങ്ങളുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും സംസാരിച്ചു. സുധാകരന്റെ പരാമര്‍ശത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസാണ്. ഉചിതമായ തീരുമാനം കോണ്‍ഗ്രസ് എടുക്കുമെന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.സമാന പ്രസ്താവനകള്‍ ആവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉറപ്പുകിട്ടിയെന്നും ലീഗ് നേതൃയോഗത്തിന് ശേഷം പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടികളില്‍ ഞങ്ങള്‍ സംതൃപ്തരാണ്. കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ലീഗ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സലാം പറഞ്ഞു. പരാമര്‍ശത്തില്‍ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു. ബാക്കികാര്യങ്ങള്‍ കോണ്‍ഗ്രസ് പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ പ്രതികരണത്തിന് ഫലമുണ്ടായി. കോണ്‍ഗ്രസിന്റെ ഉറപ്പില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് സലാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *