കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭരണസമിതിയിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ എ പി വിഭാഗം വിജയിച്ചു. ഇന്ന് രാവിലെ സുന്നിയ മദ്രസ ഹാളിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിലാണ് നിക്ഷിത സ്ഥാനങ്ങളിലേക്കായി ഭാരവാഹികളെ തീരുമാനിച്ചത്.

കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് മഹല്ല് ഖാളിയായി സുൽത്താനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ തെരെഞ്ഞെടുത്തു. പ്രസിഡൻ്റ് സ്ഥാനത്തേക്ക് അബ്ദുൽ മജീദ് കെ യും ജന: സെക്രട്ടറി സ്ഥാനത്തേക്ക് സയ്യിദ് അബ്ദുല്ലകോയ സഖാഫിയെയും ട്രഷറർ സ്ഥാനത്തേക്ക് ഉമ്മർ കെ യെയും തെരെഞ്ഞെടുത്തു. വൈസ് പ്രെസിഡന്റുമാരായി ഇമ്പിച്ചി അഹമ്മദ്, അബ്ദുൽ ഹമീദ് ടി വി എന്നിവരും ജോയിൻ സെക്രട്ടറിമാരായി റഫീഖ് മലാക്കുഴിയിൽ, അബ്ദുൽ റസാഖ് എന്നിവരും ചുമതലയേറ്റു. കൂടാതെ കോർഡിനേറ്ററായി ജബ്ബാർ കണയങ്കോട്ടിനെയും നിയോഗിച്ചു.

റിട്ടേർണിംഗ് ഓഫീസർ അഡ്വ: മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *