This image has an empty alt attribute; its file name is image-57-1024x578.png

ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞയെ വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അതാവശ്യം ആളുകളെ മാത്രം പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുകയാണ് കേരളമെന്ന മരണവീടിന് നല്ലതെന്നാണ് വിമര്‍ശനം.

ലോക്ഡൗണില്‍ അകത്തിരിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ് ഈ ആഘോഷം. മുഖ്യമന്ത്രിയുടെ ന്യായീകരണം കൊവിഡിന് തിരിഞ്ഞോ എന്നും അതിരൂപത വിമര്‍ശിക്കുന്നു. എന്‍ രമണ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റത് 30 പേര്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണെന്നും മുഖപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *