ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി.രാജേന്ദ്രന് ഭൂമി കയ്യേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണെന്നും രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തില്‍ തനിക്കു പങ്കില്ലെന്നും എം എം മണി പറഞ്ഞു.”നോട്ടിസിനു പിന്നില്‍ ഞാനാണെന്നു പറയുന്നത് അസംബന്ധമാണ്. അത് എന്റെ പണിയല്ല”- മണി മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു.
പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു ആണ് തീരുമാനിക്കേണ്ടത്. താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല ഇനിയൊട്ട് പറയത്തുമില്ല. അയാൾ കുടിക്കുന്ന വെള്ളത്തിൽ മോശം പണിയാണ് കാണിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടി ഏല്പിച്ച പണി ചെയ്യാതെ പിറപ്പില്ലാത്ത പണിയാണ് കാണിച്ചതെന്നും എം.എം മണി കട്ടപ്പനയിൽ പറഞ്ഞു.രാജേന്ദ്രന്റെ വീട് പുറമ്പോക്കില്‍ നിര്‍മിച്ചതാണെന്നും സ്ഥലം ഒഴിയണമെന്നും വില്ലേജ് ഓഫിസറാണ് നോട്ടിസ് നല്‍കിയത്. ഏഴു ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടിസ്. വീട് ഒഴിയണമെന്ന് കാണിച്ച് റവന്യൂ വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നില്‍ എം എം മണി എംഎൽഎയാണെന്ന് എസ് രാജേന്ദ്രന് ആരോപിച്ചിരുന്നു
