വിഴിഞ്ഞം സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ലത്തീന്‍ അതിരൂപതയുടെ ആവശ്യത്തോട് പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരാണോ ലത്തീന്‍ അതിരൂപതയെന്ന് മന്ത്രി ചോദിച്ചു.ഇന്നലെ മറ്റ് മതവിഭാഗങ്ങളുടെ വീടുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായെന്നും മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് മതസ്പര്‍ധ ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.‘കേരളത്തിന് ഗുണകരമാകുന്ന, കോടിക്കണക്കിന് രൂപ ചിലവഴിക്കുന്ന പദ്ധതി നിര്‍ത്തിവക്കാന്‍ കഴിയില്ല. അതൊഴികെയുള്ള ഏതൊരു ഡിമാന്‍ഡ് അംഗീകരിക്കാനും ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തയ്യാറാണ്’. മന്ത്രി കൂട്ടിച്ചേര്‍ത്തു.ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല. തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും. പ്രതിഷേധക്കാര്‍ സര്‍ക്കാരിന്റെ ക്ഷമ കെടുത്തുകയാണെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഒരു സര്‍ക്കാരെന്ന നിലയില്‍ പരമാധി ക്ഷമിച്ചു. ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥയിലേക്കെത്തിയെന്നും മന്ത്രി പറഞ്ഞു ’

Leave a Reply

Your email address will not be published. Required fields are marked *