പത്തനംതിട്ട അടൂരിൽ പിഞ്ചു കുഞ്ഞിന് പിതാവിന്റെ ക്രൂരമര്‍ദ്ദനം,എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ സ്റ്റീല്‍ പൈപ്പു കൊണ്ട് അടിച്ചു. വലതു കവിള്‍ ഭാഗത്ത് അടിയേറ്റ കുഞ്ഞിന്റെ താടിയേല്ലിന് പൊട്ടലുണ്ട്. അടൂർ സ്വദേശിയായ ഷിനുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ മർദ്ദിക്കുന്നതിനിടെയാണ് കുഞ്ഞിനും സ്റ്റീൽ പൈപ്പുകൊണ്ടുള്ള അടിയേറ്റത്.വഴക്കിനിടെ അമ്മയെ മര്‍ദ്ദിക്കാനാണ് ഇയാള്‍ ആദ്യം ശ്രമിച്ചത്. ഇതുകണ്ട ഭാര്യ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ ഭാര്യയോടും ദേഷ്യമായി. തുടര്‍ന്ന് സ്റ്റീല്‍ പൈപ്പ് കൊണ്ട് ആക്രമിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *