മധ്യപ്രദേശിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു.കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തൻമയ് സാഹു എന്ന കുട്ടിയാണ് കുഴൽ കിണറിൽ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ പ്രവർത്തകർ പറയുന്നു. ഒരു സ്വകാര്യ കൃഷിസ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് എട്ട് വയസുകാരന്‍ കുഴൽക്കിണറിൽ വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.ബിട്ടുളി നാനാക് ചൗഹാന്റെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ രണ്ട് വർഷം മുമ്പാണ് കുഴൽക്കിണർ നിർമിച്ചത്. വെള്ളം ലഭിക്കാതെ വന്നതോടെ ഇത് പിന്നീട് ഇരുമ്പുപാളികൊണ്ട് മൂടിയതായാണ് സ്ഥലം ഉടമയുടെ വാദം. ഇരുമ്പുപാളി കുട്ടി എങ്ങനെ നീക്കം ചെയ്തതായി അറിയില്ലെന്നും ചൗഹാൻ പറഞ്ഞു.കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും മണ്ണ് നീക്കാൻ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
