മധ്യപ്രദേശിലെ ബേട്ടുല്‍ ജില്ലയില്‍ കളിയ്ക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ കുട്ടിയ്ക്ക് ദാരുണാന്ത്യം.ചൊവ്വാഴ്‍ച്ചയാണ് എട്ടുവയസുകാരന്‍ തന്മയ് സാഹു വീണത്.അപകടം നടന്ന് നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായത്. തന്മയ് കുഴല്‍ക്കിണറില്‍ വീണ വിവരം സഹോദരിയാണ് മാതാപിതാക്കളെ അറിയിച്ചത്.400 അടി താഴ്ചയുള്ള കുഴല്‍ക്കിണറിന്‍റെ 55 അടിയോളം വരുന്ന ഭാഗത്താണ് കുട്ടി കുടങ്ങിയത്. ഉടന്‍ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്ത ഓക്സിജൻ ഉൾപ്പടെയുള്ള പ്രാഥമിക ശ്രശ്രൂഷകള്‍ കുട്ടിയ്ക്ക് നൽകി. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമാന്തരമായി കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *