ഡൽഹി: മുൻസിപ്പിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയോട് പരാജയപ്പെട്ടതിനെ തുടർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആദേശ് ഗുപ്ത രാജിവെച്ചു. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാജി. അതേസമയം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് വീരേന്ദ്ര സച്ച്‌ദേവയെ ആക്ടിങ് പ്രസിഡൻ്റായി നിയോഗിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നിർദേശപ്രകാരം ഡൽഹി ബിജെപി പ്രസിഡൻ്റ് ആദേശ് ഗുപ്തയുടെ രാജി സ്വീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സച്ദേവയെ അടുത്ത ഉത്തരവ് വരുന്നത് വരെ വർക്കിംഗ് പ്രസിഡൻ്റ് ആക്കി നിയമിച്ചുവെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അദ്ധ്യക്ഷ സ്ഥാനത്തിൻ്റെ കാലാവധി അവസാനിക്കാറായിരുന്നു വെന്നാണ് ചില ബിജെപി നേതാക്കൾ പറയുന്നത്. അതുകൊണ്ട് തന്നെ രാജിയിൽ അർത്ഥമില്ലെന്നാണ് പറയുന്നത്.
