ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റേത് ഉള്‍പ്പടെയുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരിയിലേക്ക് മാറ്റി. വിചാരണ പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ വേഗത്തില്‍ സ്വീകരിച്ച് വരുന്നതായി വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചു. വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസ്, കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുഖേനയാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയ്ക്ക് കൈമാറിയത്.

സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പാടില്ലെന്നും വിചാരണ നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിർദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കേസിലെ പ്രതിയായ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ പ്രധാന സാക്ഷികളായ മഞ്ജു വാര്യര്‍, സാഗര്‍ വിന്‍സെന്റ്, ജിന്‍സണ്‍ എന്നിവരുടെ വിചാരണ തടയണം എന്നാണ് ദിലീപിന്റെ പ്രധാന ആവശ്യം. ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ദിപങ്കര്‍ ദത്തയും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിചാരണ എന്ന് പൂര്‍ത്തിയാക്കാനാകുമെന്നതില്‍ നേരത്തെ സുപ്രീംകോടതി വിചരാണകോടതിയുടെ റിപ്പോര്‍ട്ട് തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *