ഖത്തറിലെ ലോകകപ്പ് ഫൈനലിന് ശേഷം താൻ രാജ്യാന്തര മത്സരങ്ങളിൽ നിന്നും വിരമിക്കുമെന്ന് ലയണൽ മെസ്സി. ക്രൊയേഷ്യക്കെതിരെ സെമിയിൽ പെനാൽറ്റിയിൽ നിന്ന് ഗോൾ നേടുകയും, ജൂലിയൻ അൽവാരസ് നേടിയ മറ്റ് രണ്ട് ഗോളുകളിലും തുല്യപ്രാധാന്യത്തോടെ കളിക്കുകയും ചെയ്ത ശേഷമാണ് അർജന്റീന ക്യാപ്റ്റൻ ഇക്കാര്യം പറഞ്ഞത്. ഡിസംബർ 18 ന് രാജ്യത്തിനുവേണ്ടിയുളള തന്റെ അവസാന മത്സരമായിരിക്കും എന്ന് പറഞ്ഞു.

ഡീഗോ മറഡോണയുടെയും ഹാവിയർ മഷറാനോയുടെയും റെക്കോർഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *