കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതാക്കളിലേക്ക് എത്തുന്നു . കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെയും ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷിനെയും പ്രത്യേക അന്വേഷണസംഘം നാളെ ചോദ്യംചെയ്യും.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരിയെയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു. ജില്ലാ ട്രഷറര്‍ സുജയ്സേനനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം അവശ്യപ്പെട്ടെങ്കിലും ഹാജരായിട്ടില്ല.
അതേസമയം, കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു . ഈ വിഷയത്തില്‍ തലകുത്തി മറിഞ്ഞാലും പൊലീസ് നടത്തുന്ന നാടകം ഫലം കാണില്ല. മുഴുവന്‍ പണവും കൈമാറിയത് ഡിജിറ്റല്‍ ട്രാന്‍സാക്ഷനിലൂടെയായിരുന്നുവെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപിയില്‍ ഉന്നതര്‍ക്കെതിരെ അന്വേഷണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സുരേന്ദ്രന്‍ രംഗത്തെത്തിയത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിച്ച കോടികളാണ് കൊടകരയില്‍ വെച്ച് തട്ടിയെടുത്തതെന്നാണ് നിലവില്‍ വരുന്ന സൂചനകള്‍.