ഖത്തറിലേത് പോലെ ഇന്ത്യയിലും ആഘോഷം നടക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ രാജ്യത്തെ യുവാക്കളില്‍ എനിക്ക് വിശ്വാസമുണ്ട്. അതിനാല്‍, ഇന്ത്യയില്‍ സമാനമായ ഒരു ഉത്സവം ആഘോഷിക്കുകയും ത്രിവര്‍ണ പതാകയെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും’ മോദി പറഞ്ഞു.ഫുട്ബോള്‍ ജ്വരം നമ്മെ എല്ലാവരേയും ബാധിച്ചിരിക്കുമ്പോള്‍ ഫുട്ബോള്‍ പദപ്രയോഗങ്ങളില്‍ എന്തുകൊണ്ട് സംസാരിച്ചുകൂടായെന്ന് ചോദിച്ച പ്രധാനമന്ത്രി മോദി ആരെങ്കിലും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് എതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കുമെന്നും പറഞ്ഞു. ഈ രീതിയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി, വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിരവധി തടസ്സങ്ങള്‍ക്ക് തങ്ങള്‍ ചുവപ്പ് കാര്‍ഡ് കാണിച്ചുവെന്നും മോദി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സന്ദർശനം തുടരുകയാണ്. രാവിലെ മേഘാലയയിലെ ഷില്ലോങ്ങിൽ എത്തിയ മോദി നോർത്ത് ഈസ്റ്റ് കൗൺസിലിന്റെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം ത്രിപുരയിലെക്ക് തിരിക്കുന്ന പ്രധാനമന്ത്രി ആകെ 6800 കോടി രൂപയുടെ വിവിധ പദ്ദതികൾക്ക് ഇന്ന് തറക്കല്ലിടും
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
