കാരന്തൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം: കെട്ടുകഥ, കുന്ദമംഗലംപോലീസിനെ വട്ടം കറക്കിയത് 9 വയസുകാരൻ
കാരന്തൂർ ഹര ഹര ക്ഷേത്രത്തിന് സമീപം കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം കെട്ടുകഥ.കഴിഞ്ഞ ദിവസം കാണാതായ ഒമ്പത് വയസുകാരൻ തനിയെ മെനഞ്ഞ് എടുത്ത കഥ ചോദ്യം ചെയ്യലിൽ പൊളിയുകയായിരുന്നു. പഠിക്കാതെ കളിക്കാൻ പോയതിന് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടി പോയത്.രണ്ട് മൂന്ന് ആളുകൾ ചേർന്ന് വഴി ചോദിക്കാൻ എന്ന വ്യാജേന വന്ന് തട്ടികൊണ്ടുപോവുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്.തുടർന്ന് എഫ് ഐ ആർ ഇട്ട പോലീസ് അന്വേഷണം ആരംഭിച്ച പോലീസിൻ്റെ ചോദ്യം ചെയ്യലിൽ ആണ് കുട്ടി തന്നെ പറഞ്ഞത് കള്ളമെന്ന് സമ്മതിച്ചത്.കുട്ടിയെ കാണാതായ വിഷയത്തെ തുടർന്ന് പൗര മുന്നണി അടക്കം ഇടപെട്ട് പോലീസിന് നിവേദനം സമർപ്പിച്ചിരുന്നു. കുന്ദമംഗലം എസ് ഐ മുഹമ്മദ് അഷ്റഫിന്റെയും എസ് ഐ ജിബിൻ ഫ്രഡ്‌ഡിയയുടെയും നേതൃത്വത്തിലുള്ള പോലീസിന്റെ കൂററ മറ്റ അന്വേഷണമാണ് നിജസ്ഥിതി കണ്ടെത്തെ നായത്.
