ചൈന, അമേരിക്ക തുടങ്ങിയ ലോകത്തെ പലരാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ രോ​ഗം സംബന്ധിച്ച വ്യാജ സന്ദേശങ്ങൾ കൈമാറുന്നവർ ധാരാളമുണ്ട്.അത്തരത്തിലൊരു വാട്സാപ്പ് സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. ഒമിക്രോൺ വകഭേദമായ XBB അഞ്ചുമടങ്ങ് വ്യാപനശേഷിയുള്ളതും മരണനിരക്ക് കൂട്ടുന്നതും ഡെൽറ്റയേക്കാൾ അപകടകാരിയാണ് എന്നതുമായിരുന്നു വൈറലായ സന്ദേശത്തില്‍ പറയുന്നത്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഈ വകഭേദത്തിന്റെ ലക്ഷണങ്ങൾ കടുത്തതായിരിക്കും എന്നും പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ‌ ഈ വാട്സാപ്പ് സന്ദേശം തെറ്റാണെന്നും ജനങ്ങൾ വിശ്വസിക്കരുതെന്നും വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യ വകുപ്പ്.വൈറലാകുന്ന സന്ദേശത്തിന്റെ ഫോട്ടോസഹിതമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ സന്ദേശം ചില വാട്സാപ്പ് ​ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ടെന്നും വ്യാജമാണെന്നുമാണ് ട്വീറ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *