മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ.ശൈലജ. നവ കേരളത്തിന്റെ നിര്‍മാണത്തിന് സാര്‍ത്ഥകമായ നേതൃത്വം നല്‍കുന്ന സഖാവ് പിണറായിയുടെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് വന്നത് യാദൃശ്ചികമാണെങ്കിലും ഏറെ സന്തോഷമുള്ള കാര്യമാണെന്ന് കെ.കെ.ശൈലജ.കേരള രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകളെന്നാണ് കെ.കെ.ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *