തോരണത്തില്‍ കഴുത്തില്‍ കുരുങ്ങി വഴിയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ഇപ്പോൾ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഹാജരായ തൃശ്ശൂർ കോർപ്പറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി.എന്തുകൊണ്ട് കേസില്‍ എഫ്‌ഐആര്‍ ഇട്ടില്ലെന്നും കോടതി ആരാഞ്ഞു.അപകടത്തിൽ കോർപ്പറേഷൻ്റെ വിശദീകരണം അറിയണമെന്ന് പറഞ്ഞ കോടതി ജനുവരി പന്ത്രണ്ടിന് ഹർജി വീണ്ടും പരിഗണിക്കുമെന്നും അന്ന് സെക്രട്ടറി വീണ്ടും ഹാജരാകണമെന്നും നിർദേശിച്ചു. സമൂഹത്തിലെ ഒരാൾ പോലും ഈ വിഷയത്തിൽ പ്രതികരിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. പൊതുവിഷയങ്ങളിൽ കോടതി നടത്തുന്ന വാക്കാലുള്ള പരാമർശങ്ങൾക്ക് രാഷ്ട്രീയമായ നിറം നൽകരുതെന്ന് കോടതി ഇന്ന് ഹർജി പരിഗണിച്ചപ്പോൾ പറഞ്ഞു. ഇത്തരം വിമർശനങ്ങളെ കോടതി കാര്യമായി എടുക്കുന്നില്ല. റോഡുകളിൽ സ്ഥാപിച്ച കൊടി തോരണങ്ങളും അലങ്കാരങ്ങളും കാരണം ഇതു പോലത്തെ എത്ര അപകടങ്ങളുണ്ടായി എന്ന് ഹൈക്കോടതി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *