
കുന്ദമംഗലം ഒഴയാടിയിൽ കിണറുള്ളകണ്ടിയിൽ രാജന്റെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്ന് രാവിലെയാണ് പെരുമ്പാമ്പിനെ കണ്ടത്.3 കോഴിയേയും പാമ്പ് ഇരയാക്കിയിരുന്നു .
താമരശ്ശേരി ഫോറെസ്റ്റ് താത്കാലിക ജീവനക്കാരനും പാമ്പ് പിടുത്തകാരനുമായ പാനിയിൽ കബീർ കള്ളൻതോടാണ് പാമ്പിനെ പിടിച്ചത് .കുന്ദമംഗലം മുൻ പഞ്ചായത്ത് മെമ്പർ പവിത്രന്റെ നിർദ്ദേശപ്രകാരമാണ് കബീർ വിവരം അറിയുന്നത്, ഫോറെസ്റ്റിലേക്ക് കൊണ്ട് വിടുകയും ചെയ്തു ഐ ഐ എം ന്റെ പ്രദേശത്ത് നിന്നും വന്നതെന്ന സംശയമാണ് നിലനിൽക്കുന്നത്.ഐ ഐ എം പരിസര പ്രദേശത്ത് കാട് മൂടിയ സ്ഥലത്ത് നിന്നും മുൻപും ഇതേ രീതിയിൽ സമാന സംഭവങ്ങൾ ഉണ്ടായിരുന്നു.

