തൃശ്ശൂര്‍ മുള്ളൂര്‍ക്കരയില്‍ ജനവാസ മേഖലയെ ഭീതിയിലാഴ്ത്തി കാട്ടാന. തൃശ്ശൂര്‍ പട്ടാമ്പി സംസ്ഥാനപാത മുറിച്ച് കടന്നാണ് കാട്ടാന എത്തിയത്. ഇന്നലെ രാത്രി 10 മണിയോടെ വാഴക്കോട് ബിആര്‍ഡിയ്ക്ക് സമീപത്തുകൂടിയാണ് റോഡ് മുറിച്ച് കാട്ടാന ജനവാസ മേഖലയിലേക്ക് കയറിയത്. വനംവകുപ്പ് സംഘമെത്തി പിന്നീട് ആനയെ തുരത്തിയെങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്.
മുള്ളൂര്‍ക്കരയില്‍ കാട്ടാന ഭീതി തുടര്‍ക്കഥയാവുകയാണ്. മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളെ തുടര്‍ന്ന് കാട്ടാന ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് ജീവന് നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് മൂള്ളൂര്ക്കരയിലെ കാട്ടാന ഭീതി തുടര്‍ക്കഥയാവുന്നത്. പ്രദേശത്ത് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചിട്ടില്ല.
