സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്ന് സൂചന നൽകി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.തിരുവനന്തപുരത്ത് പോകുന്നതിൽ എന്താണ് പ്രശ്നം, താൻ കേരളം മുഴുവൻ യാത്ര ചെയ്യുന്ന ആളാണെന്നായിരുന്നു ഇ പി ജയരാജന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ജയരാജൻ മറുപടി നൽകും. റിസോർട്ട് ജയരാജന്റെയും കുടുംബത്തിന്റെയും പേരിലാണെന്നും അന്വേഷണം വേണമെന്നുമാണ് സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ആവശ്യപ്പെട്ടത്. പരാതി എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർദേശിക്കുകയായിരുന്നു.അതേസമയം, ഇ പി ജയരാജനെതിരായ ആരോപണം ദില്ലിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇന്ന് ഉയർന്നുവന്നേക്കും. ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചാൽ ചർച്ച ചെയ്യാമെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. വിഷയം ഉന്നയിക്കപ്പെട്ടാൽ സംസ്ഥാന സെക്രട്ടറിയിൽ നിന്നും വിശദാംശങ്ങൾ തേടും. അന്വേഷണം കേരളത്തിൽ തന്നെ നടക്കട്ടെയെന്ന നിലപാടാണ് കൂടുതൽ നേതാക്കൾക്കുമുള്ളത്
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
